എയർ ഏഷ്യ 20 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ

Posted on: June 28, 2018

ബംഗലുരു : എയർ ഏഷ്യ ഇന്റർനാഷണൽ ഫ്‌ളൈറ്റുകളിൽ 20 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. കുലാലംപൂർ, ബാങ്ക്‌കോക്ക്, ബാലി, സിംഗപ്പൂർ, മെൽബൺ, പെർത്ത് എന്നീ ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ ലഭ്യമാണ്.

ജൂൺ 25 മുതൽ ജൂലൈ ഒന്നു വരെയുള്ള ടിക്കറ്റ് ബുക്കിംഗുകൾക്കാണ് ഓഫർ. 2018 ജൂലൈ 2 മുതൽ നവംബർ 30 വരെയാണ് യാത്രാകാലാവധി.