വിമാന സര്‍വീസ് അടുത്ത വര്‍ഷം സാധാരണനിലയിലാകും

Posted on: June 5, 2021

 

ന്യൂഡല്‍ഹി : വ്യോമയാന മേഖല അടുത്തകൊല്ലത്തോടെ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

2025-ഓടെ സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതി യിലാവുമെന്നാണ് ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികളും വിദഗ്ധരും പറയുന്നത്. എന്നാല്‍ അതുവരെ കാത്തിരിക്കേണ്ടിവരില്ലെന്ന് മന്ത്രിപ്രത്യാശിച്ചു. കോവിഡിനു മുന്‍പ് ദിവസം നാലുലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം.

TAGS: AirAsia |