വിസ്താര ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ അംഗത്വം നേടി

Posted on: April 27, 2018

ന്യൂഡൽഹി : വിസ്താര എയർലൈൻസിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട) അംഗത്വം ലഭിച്ചു. അയാട്ട അംഗത്വം ലഭിക്കുന്നതോടെ വിസ്താര എയർലൈൻസിന് മറ്റ് വിമാനക്കമ്പനികളുമായി കോഡ് ഷെയറിംഗും ഇന്റർലൈൻ എഗ്രിമെന്റുകളും സാധ്യമാകും.

നടപ്പ് വർഷം രണ്ടാം പകുതിയോടെ രാജ്യാന്തര ഫ്‌ളൈറ്റുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് വിസ്താര. നിലവിൽ ഇന്ത്യയിലെ 22 ഡെസ്റ്റിനേഷനുകളിലേക്കായി 730 ഫ്‌ളൈറ്റുകളാണ് വിസ്താര ഓപറേറ്റ് ചെയ്യുന്നത്.

ആഗോളതലത്തിലുള്ള 280 വിമാനക്കമ്പനികളാണ് അയാട്ടയിലുള്ളത്. ഇവരാണ് 120 രാജ്യങ്ങളിലായി മൊത്തം വ്യോമഗതാഗതത്തിന്റെ 83 ശതമാനവും കൈകാര്യം ചെയ്യുന്നത്. എയർ ഇന്ത്യയും ജെറ്റ് എയർവേസും മാത്രമാണ് അയാട്ട അംഗത്വമുള്ള മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ.