ബ്രോഡ് ബാൻഡ് നെറ്റ്‌വർക്കിൽ ഐഡിയ സെല്ലുലാറിന് വൻ നേട്ടം

Posted on: October 7, 2017

കൊച്ചി : ഐഡിയ സെല്ലുലാർ, ബ്രോഡ് ബാൻഡ് നെറ്റ്‌വർക്കിൽ സാന്നിധ്യം ശക്തമാക്കി. രാജ്യവ്യാപകമായി 2.6 ലക്ഷം സെൽ സൈറ്റുകളാണ് ഐഡിയയ്ക്കുള്ളത്.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ 50,000 ബ്രോഡ്ബാൻഡ് സൈറ്റുകൾ കൂട്ടിച്ചേർത്തതോടെ ഓഗസ്റ്റ് അവസാനം ഐഡിയയുടെ മൊത്തം സൈറ്റുകളുടെ എണ്ണം 260,000 ആയി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ 4 ജി നെറ്റ്‌വർക്ക് എന്ന അംഗീകാരം അതോടെ ഐഡിയയ്ക്ക് സ്വന്തമായി.

കേരളത്തിൽ 5,500 സൈറ്റുകളാണ് ഐഡിയയ്ക്കുള്ളത്. 519 നഗരങ്ങളിലും 900-ത്തിലേറെ ഗ്രാമങ്ങളിലും ഐഡിയയുടെ 4ജി സർവീസുകൾ ഉണ്ട്. അഖിലേന്ത്യാതലത്തിൽ 5,888 പട്ടണങ്ങളിലും ഐഡിയയ്ക്ക് ശക്തമായ സാന്നിധ്യമാണുള്ളത്. രാജ്യത്തെ 45 ശതമാനം ജനങ്ങളിൽ ഐഡിയയുടെ സേവനം എത്തുന്നുണ്ട്. ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കിന്റെ 50 ശതമാനം ഇപ്പോൾ ഐഡിയയ്ക്ക് സ്വന്തമാണ്.

2.6 ലക്ഷം സൈറ്റ് എന്നത് നാഴികകല്ലാണെന്ന് ഐഡിയ സെല്ലുലർ ചീഫ് ടെക്‌നോളജി ഓഫീസർ അനിൽ ടാണ്ഡൻ പറഞ്ഞു. ഇന്ത്യയിലെ 200 ദശലക്ഷം ഇടപാടുകാർക്ക് ഇതൊരു അനുഗ്രഹം കൂടിയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.