പരിഷ്‌കരിച്ച ഐഡിയ മണി ആപ്പ് അവതരിപ്പിച്ചു

Posted on: March 10, 2017

കൊച്ചി : മൊബൈൽ ഉപയോക്താക്കൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി പണമിടപാടുകൾ നടത്തുന്നതിന് ഐഡിയ മണിയുടെ പരിഷ്‌ക്കരിച്ച ആപ്പ് ഐഡിയ സെല്ലുലർ അവതരിപ്പിച്ചു. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ആപ്പ് ലഭ്യമാകും. സവിശേഷമായ നിരവധി ഫീച്ചറുകളുമായാണ് പുതിയ ആപ്പ് എത്തുന്നത്.

ഐഡിയ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും തങ്ങളുടെ സ്മാർട്ട്‌ഫോണിൽ പുതിയ ആപ്പ് ഉപയോഗിക്കാം. ഫീച്ചർ ഫോൺ ഉപഭോക്താക്കളിൽ നിന്നുള്ള പേ്‌മെന്റുകൾ വ്യാപാരികൾക്ക് യുഎസ്എസ്ഡി അടിസ്ഥാനമാക്കിയുള്ള ഇടപാടു വഴി സ്വീകരിക്കാൻ ആപ്പിലെ റീട്ടെയ്‌ലർ ഇന്റർഫേസ് വഴി കഴിയും. പരിഷ്‌ക്കരിച്ച ഐഡിയ മണി ആപ്പ് ആകർഷക ദൃശ്യഭംഗിയുള്ള ഇന്റർഫേസും അനായാസവും തടസരഹിതവുമായ നാവിഗേഷൻ അനുഭവവുമാണ് നൽകുന്നത്.

റിക്വസ്റ്റ് മണി, സ്പ്ലിറ്റ് ബിൽ ഫീച്ചറുകൾ, സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻസ് ഫീച്ചർ, ഐക്കണോഗ്രാഫി, തീം, ഡിസൈൻ എന്നീ പ്രത്യേകതകളും ഇതിലുണ്ട്. ഒറ്റക്ലിക്കിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സംഭാവന ചെയ്യാനുള്ള സൗകര്യവും ഐഡിയ മണി ആപ്പ് നൽകുന്നു. കൺസേൺ ഇന്ത്യ ഫൗണ്ടേഷൻ, സിആർവൈ, ഗീവ് ഇന്ത്യ, ഹെൽപ്പ് ഏജ് ഇന്ത്യ, പിഇടിഎ, ശ്രീ സിദ്ധിവിനായക് ടെപിൾ ട്രസ്റ്റ് തുടങ്ങിയവയടക്കം പത്ത് ജീവകാരുണ്യ സംഘടനകൾക്കാണ് നിലവിൽ ആപ്പ് വഴി സംഭാവന നൽകാൻ കഴിയുന്നത്.

നോട്ട് നിരോധനത്തെ തുടർന്ന് പേമെന്റ് വാലറ്റുകൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയ ഡിജിറ്റൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കിണങ്ങും വിധമുള്ള ആകർഷകമായ ഇന്റർഫേസാണ് പരിഷ്‌ക്കരിച്ച ഐഡിയ മണി ആപ്പിലുള്ളതെന്ന് ആദിത്യ ബിർള ഐഡിയ പേമെന്റ്‌സ് ബാങ്ക് സിഇഒ സുധാകർ രാമസുബ്രഹ്മണ്യൻ പറഞ്ഞു.