28
Sunday
April 2024
April 2024
മാരുതി വാഗൺ ആർ ന്റെ വില്പന 20 ലക്ഷം പിന്നിട്ടു
Posted on: September 24, 2017
ന്യൂഡൽഹി : മാരുതി വാഗൺ ആർ ന്റെ വില്പന സെപ്റ്റംബറിൽ 20 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. 1999 ൽ വിപണിയിലെത്തിയ വാഗൺ ആർ ന്റെ വില്പന 2004 ൽ ഒരു ലക്ഷം യൂണിറ്റും 2008 ൽ അഞ്ച് ലക്ഷം യൂണിറ്റും 2017 ന്റെ തുടക്കത്തിൽ 15 ലക്ഷം യൂണിറ്റിലും എത്തി. മാരുതി 800 നും ആൾട്ടോയ്ക്കും ശേഷം 20 ലക്ഷം വിൽക്കപ്പെടുന്ന മൂന്നാമത്തെ കാറാണ് വാഗൺ ആർ.
വാഗൺ ആറിന്റെ വില്പനയിൽ 16 ശതമാനം ഓട്ടോ ഗിയർ ഷിഫ്റ്റ് വേരിയന്റ് ആണ്. 20 ശതമാനം വില്പന സിഎൻജി വേർഷനാണ്.
TAGS: Maruti Suzuki | Wagon R |
News in this Section
Trending News