യൂസഫലിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ

Posted on: September 23, 2017

കൊച്ചി : നോർക്ക് റൂട്ട്‌സ് വാർഷിക റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്ന് പ്രമുഖ വ്യവസായി എം എ യൂസഫലിയെ ഡയറക്ടർ പദവിയിൽ നിന്ന് അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. യൂസഫലി നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചത്.

തുടർച്ചയായി മൂന്ന് വർഷം വാർഷിക റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ അയോഗ്യരാക്കി കേന്ദ്ര കമ്പനികാര്യാലയം ഈ മാസം ആദ്യം ഉത്തരവ് ഇറക്കിയിരുന്നു. നോർക്ക റൂട്ട്‌സ് സർക്കാർ കമ്പനിയാണെന്നും സർക്കാർ കമ്പനികൾക്ക് ബന്ധപ്പെട്ട നിയമവ്യവസ്ഥ ബാധകമല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.