എം എ യൂസഫലിക്ക് കൊക്കോൺ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്

Posted on: August 19, 2017

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലിക്ക് കൊക്കോൺ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്. പൊതുസമൂഹത്തിന് നൽകിവരുന്ന സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.

കൊക്കോൺ എക്‌സ് -2017 നോട് അനുബന്ധിച്ച് ലെമെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻ സെക്രട്ടറി അരുണ സുന്ദർരാജനിൽ നിന്നും എം. എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. സലീം അവാർഡ് ഏറ്റുവാങ്ങി. ഡിജിപി ലോകനാഥ് ബെഹ്‌റ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.