സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബജറ്റ് – എം എ യൂസഫലി

Posted on: February 2, 2021

അബുദാബി : മഹാമാരിയെത്തുടര്‍ന്ന് ഉണ്ടായ വെല്ലുവിളികള്‍ക്കിടയിലും സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇത്. ആത്മനിര്‍ഭര്‍ ആരോഗ്യ പദ്ധതിക്ക് 64,180 കോടി രൂപ വകയിരുത്തിയത് വലിയ സാമ്പത്തിക മുന്നേറ്റത്തിന് വഴിവെക്കും.

കോവിഡ് വാക്‌സിന്‍ നിര്‍മാണ വിതരണങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കുന്നത് മുഴുവന്‍ ഇന്ത്യന്‍ ജനതയ്ക്കും ധാര്‍മികമായ പ്രോത്സാഹനമാണ്. ‘വണ്‍ പേഴ്സണ്‍ കമ്പനീസ്’ (ഒ.പി.സി.) സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവ സംരംഭകര്‍ക്കും കരുത്തുപകരും. എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ക്കുള്ള കരുതല്‍ വ്യവസായി എന്ന നിലയില്‍ സന്തോഷം തരുന്നതാണ്. കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം, ഹൈവേ അടിസ്ഥാന വികസനം, കൊച്ചി മെട്രോ എന്നിവയ്ക്കടക്കമുള്ള കേരളത്തിനായുള്ള പ്രഖ്യാപനങ്ങള്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വ്യവസായ സൗഹൃദമാക്കുകയും ചെയ്യും.

TAGS: M.A. Yusuffali |