ഫെയർഫാക്‌സ് ബംഗലുരു എയർപോർട്ടിന്റെ 10 ശതമാനം ഓഹരികൾ വാങ്ങി

Posted on: June 2, 2017

മുംബൈ : ഫെയർഫാക്‌സ് ഇന്ത്യ ബംഗലുരു എയർപോർട്ടിന്റെ 10 ശതമാനം ഓഹരികൾ ജിവികെ പവറിൽ നിന്നും വാങ്ങി. 1290 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ബംഗലുരു എയർപോർട്ട് കമ്പനിയിൽ ഫെയർഫാക്‌സിന് 33 ശതമാനം ഓഹരിപങ്കാളിത്തമായി.

രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബംഗലുരു. ഫ്‌ളൂഗാഫെൻ സൂറിച്ച് എജിയുടെ നിയന്ത്രണത്തിലുള്ള 5 ശതമാനം ഓഹരികൾ കൂടി ഫെയർഫാക്‌സ് വാങ്ങും. കനേഡിയൻ ബില്യണയറായ പ്രേം വാട്‌സയുടെ നിക്ഷേപസ്ഥാപനമാണ് ഫെയർഫാക്‌സ്.