പ്രേം വാട്‌സ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted on: January 9, 2017

ന്യൂഡൽഹി : കനേഡിയൻ ബില്യണയറും ഫെയർഫാക്‌സ് ഹോൾഡിംഗ്‌സ് സിഇഒയുമായ പ്രേം വാട്‌സ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്നു രാവിലെയായിരുന്നു കൂടിക്കാഴ്ച്ച.

ഫെയർഫാക്‌സ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വൻതോതിൽ മൂലധന നിക്ഷേപം നടത്തിവരികയാണ്. ബാംഗ്‌ളൂർ ഇന്റർനാഷണൽ എയർപോർട്ട്, ഐഐഎഫ്എൽ ഹോൾഡിംഗ്, ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, നാഷണൽ കൊളാറ്ററൽ മാനേജ്‌മെന്റ് സർവീസസ്, കാത്ത്‌ലിക് സിറിയൻ ബാങ്ക് തുടങ്ങിയവയിൽ ഫെയർഫാക്‌സിന് നിക്ഷേപ താത്പര്യങ്ങളുണ്ട്.