ഗോവയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

Posted on: March 11, 2017

പനാജി : ആറ് സീറ്റുകളുടെ ഫലം അറിയാനിരിക്കെ ഗോവയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ആം ആദ്മി പാർട്ടിക്ക് ഗോവയിൽ അക്കൗണ്ട് തുറക്കാനായില്ല.

മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറുടെ തോൽവി ബിജെപിക്ക് വലിയ തിരിച്ചടിയായി. മാൻഡ്രിം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദയാനന്ദ് സോപ്‌തെയാണ് പർസേക്കറെ പരാജയപ്പെടുത്തിയത്.

ആകെ സീറ്റ് – 40. കേവല ഭൂരിപക്ഷത്തിന് വേണ്ടത് – 21. ബിജെപി – 12. കോൺഗ്രസ് – 14 മറ്റുള്ളവർ – 8.