മാരുതിക്ക് ഫെബ്രുവരിയിൽ 10.9 ശതമാനം വില്പന വളർച്ച

Posted on: March 1, 2017

ന്യൂഡൽഹി : മാരുതി സുസുക്കി ഫെബ്രുവരിയിൽ 10.9 ശതമാനം വില്പന വളർച്ച നേടി. വില്പന 2016 ഫെബ്രുവരിയിലെ 1,17,451 യൂണിറ്റുകളിൽ നിന്ന് 2017 ഫെബ്രുവരിയിൽ 1,30, 280 യൂണിറ്റുകളായി. ഇക്കാലയളവിൽ ആഭ്യന്തരവില്പന 11.7 ശതമാനം വർധിച്ച് 1,20,735 (1,08,115) യൂണിറ്റുകളായി. ആൾട്ടോ, വാഗൺആർ എന്നിവയുടെ വില്പനയിൽ 6.8 ശതമാനം കുറവുണ്ടായി.

അതേസമയം, സ്വിഫ്റ്റ്, ഡിസയർ, ബെലേനോ എന്നിവയുടെ വില്പന 9.4 ശതമാനം വർധിച്ചു. എർട്ടിഗ, എസ് – ക്രോസ്, വിറ്റാര ബ്രെസ എന്നിവയുടെ വില്പന 8,484 യൂണിറ്റുകളിൽ നിന്നും 110.5 ശതമാനം വർധിച്ച് 17,863 യൂണിറ്റുകളായി. കയറ്റുമതി 9,336 യൂണിറ്റുകളിൽ നിന്ന് 2.2 ശതമാനം വർധിച്ച് 9,545 യൂണിറ്റുകളായി.