എസ് ബി ഐ മൾട്ടി കറൻസി ഡെബിറ്റ് കാർഡ് പുറത്തിറക്കി

Posted on: September 9, 2014

SBI-board-CS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാസ്റ്റർകാർഡുമായി ചേർന്ന് മൾട്ടി കറൻസി ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് പുറത്തിറക്കി. യുഎസ് ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, സിംഗപ്പൂർ ഡോളർ എന്നിവ ഈ പ്രീപെയ്ഡ് കാർഡിലൂടെ പിൻവലിക്കാം. ഭാവിയിൽ 12 കറൻസികൾ വരെ ഈ കാർഡിൽ ഉൾപ്പെടുത്താം.

തുടക്കത്തിൽ നാലു മെട്രോ നഗരങ്ങളിലെ എസ്ബിഐ ശാഖകളിൽ മാത്രമെ മൾട്ടി കറൻസി ഡെബിറ്റ് കാർഡ് ലഭ്യമാകുയുള്ളു. മാസ്റ്റർ കാർഡ് സ്വീകരിക്കുന്ന 36 ദശലക്ഷം വ്യാപാരസ്ഥാപനങ്ങളിലും 1.9 ദശലക്ഷം എടിഎമ്മുകളിലും എസ്ബിഐ മൾട്ടികറൻസി കാർഡ് ഉപയോഗിക്കാവുന്നതാണ്.