സ്‌പൈസ്‌ജെറ്റ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ സെയിൽ

Posted on: August 9, 2016

Great-Independenc-Day-Sale-

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 399 രൂപയിലാണ് ബേസ് ഫെയർ വൺവേ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. സർച്ചാർജുകളും ടാക്‌സുകളും പുറമെ.

ഓഫർ പ്രകാരം ഓഗസ്റ്റ് 11 ന് അർധരാത്രി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി. സ്‌പൈസ്‌ജെറ്റിന്റെ രാജ്യാന്തര നോൺസ്‌റ്റോപ്പ് ഡയറക്ട് ഫ്‌ളൈറ്റുകളിൽ 2,999 രൂപയിൽ തുടങ്ങുന്ന ഇന്റർനാഷണൽ ടിക്കറ്റ് ഓഫറും ലഭ്യമാണ്.