ദുബായ് വിമാനത്താവളം തുറന്നു

Posted on: August 3, 2016

Dubai-Airport-03-Aug-16-Big

ദുബായ് : എമിറേറ്റ്‌സിന്റെ തിരുവനന്തപുരം – ദുബായ് വിമാനം തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട ദുബായ് രാജ്യാന്തര വിമാനത്താവളം തുറന്നു. വ്യോമഗതാഗതം പുനരാരംഭിച്ചതായി ദുബായ് ഗവൺമെന്റിന്റെ മീഡിയ ഓഫീസ് അറിയിച്ചു.

എമിറേറ്റ്‌സ് വിമാനങ്ങളിൽ ഓഗസ്റ്റ് 3 നോ അതിന് മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യ റീ ബുക്കിംഗ് അനുവദിച്ചതായി എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ഇത്തരം ടിക്കറ്റുകൾക്ക് റീ-ഇഷ്യു, കാൻസലേഷൻ ചാർജുകൾ ഈടാക്കുകയില്ലെന്ന് എമിറേറ്റ്‌സ് വക്തമാക്കി.