എമിറേറ്റ്‌സ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി

Posted on: July 26, 2016

 

Emirates-Boeing-777-200-LR-മുംബൈ : ദുബായിൽ നിന്ന് മാലിയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം (ഫ്‌ളൈറ്റ് നമ്പർ ഇകെ 652) വിമാനത്തിനുള്ളിൽ പുകകണ്ടതിനെ തുടർന്ന് അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബോയിംഗ് 777 വിമാനം ഒൻപതാം റൺവേയിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.

പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടിയതോടെ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് എടിസി ഫുൾ എമർജൻസി പ്രഖ്യാപിച്ചു. വിമാനത്തിലുണ്ടായിരുന്ന 309 യാത്രക്കാരും വിമാനജോലിക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.