ഇസ്താംബൂൾ എയർപോർട്ട് തുറന്നു

Posted on: July 17, 2016

Ataturk-Airport-Big

ഇസ്താംബൂൾ : പട്ടാള അട്ടിമറിയെ തുടർന്ന് അടച്ചിട്ട ഇസ്താംബൂളിലെ അറ്റാടർക്ക് ഇന്റരർനാഷണൽ എയർപോർട്ട് തുറന്നു. ടർക്കീഷ് എയർലൈൻസ് ഭാഗികമായി സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ പല വിദേശ വിമാനക്കമ്പനികളും തുർക്കിയിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇന്നലെ 35 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 32 ഫ്‌ളൈറ്റുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. റഷ്യയിൽ നിന്ന് ഇസ്താംബുളിലേക്കുള്ള ഫ്‌ളൈറ്റുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ, ഈജിപ്ത് എയർ, കുവൈറ്റ് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികളും ഇസ്താംബൂൾ സർവീസുകൾ റദ്ദാക്കി. ഈജിപ്ത്എയർ പ്രതിവാരം 14 ഫ്‌ളൈറ്റുകളാണ് കെയ്‌റോയിൽ നിന്ന് ഇസ്താംബൂളിലേക്ക് ഓപറേറ്റ് ചെയ്യുന്നത്.