ഖത്തർ എയർവേസ് രണ്ട് വിമാനക്കമ്പനികളിൽ ഓഹരിവാങ്ങുന്നു

Posted on: July 15, 2016

Qatar-Airlines-CEO-Akbar-Al

ദോഹ : ഖത്തർ എയർവേസ് ഇറ്റലിയിലെയും ലാറ്റിനമേരിക്കയിലെ വിമാനക്കമ്പനികളിൽ മൂലധനനിക്ഷേപത്തിന് ഒരുങ്ങുന്നു. ലാറ്റിനമേരിക്കയിലെ ലതാം എയർലൈൻസ് ഗ്രൂപ്പിന്റെ 10 ശതമാനം ഓഹരികൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് ചേരുന്ന ലതാം ഓഹരിയുടമകളുടെ യോഗം തീരുമാനത്തിന് അംഗീകാരം നൽകിയേക്കും.

ഇറ്റലിയിലെ മെർദിയാന എയർലൈൻസിന്റെ 49 ശതമാനം ഓഹരികൾ വാങ്ങാനാണ് ഖത്തർ എയർവേസ് ഒരുങ്ങുന്നത്. ഖത്തർ എയർവേസുമായുള്ള കൂട്ടുകെട്ടിന് മുന്നോടിയായി 900 ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശതകോടീശ്വരനായ ആഗ ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് മെർദിയാന. മൊറോക്കോയിലെ റോയൽ എയറിന്റെ 25-49 ശതമാനം വരെ ഓഹരികൾ വാങ്ങുന്ന കാര്യ പരിഗണനയിലുണ്ടെന്ന് ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.