ആമസോൺ ആറ് ഫുൾഫിൽമെന്റ് സെന്ററുകൾ തുറക്കും

Posted on: July 8, 2016

Amazon-fulfillment-centre-B

ബംഗലുരു : ആമസോൺ ആറ് ഫുൾഫിൽമെന്റ് സെന്ററുകൾ തുറക്കും. ഡൽഹി, മുംബൈ, ജയ്പ്പൂർ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഉത്സവ സീസണ് മുന്നോടിയായി പുതിയ ലോജിസ്റ്റിക്‌സ് സെന്ററുകൾ ആരംഭിക്കുന്നത്.

പത്ത് സംസ്ഥാനങ്ങളിലായി 25 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 75 ലക്ഷം ക്യുബിക് അടി സംഭരണശേഷി ആമസോണിനുണ്ട്. രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിലെ ഏറ്റവും വലിയ സ്‌റ്റോറേജ് സംവിധാമാണ് ആമസോണിനുള്ളത്.