ഈദ് സ്റ്റോറുമായി ആമസോൺ ഇന്ത്യ

Posted on: July 4, 2016

Amazon-India-Big

കൊച്ചി : വ്രതശുദ്ധിയുടെ പുണ്യമാസത്തിനൊടുവിൽ ആഘോഷങ്ങളെ വരവേൽക്കാനായി പ്രമുഖ ഓൺലൈൻ സ്റ്റോറായ ആമസോൺ ഇന്ത്യ ഈദ് സ്റ്റോർ അവതരിപ്പിച്ചു. ആമസോൺ ഫാഷൻസ് വിഭാഗത്തിൽ നിന്ന് സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കും വേണ്ടി പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ, ജിംക്കികൾ, പേൾ പതിച്ച വളകൾ, നെക്‌ലെസുകൾ ഉൾപ്പെടെയുള്ള മനോഹരമായ ആഭരണനിരകൾ എന്നിവ ഈദ് സ്റ്റോറിൽ ലഭ്യമാവുന്നു.

വിവിധയിനം മധുര പലഹാരങ്ങൾ, ബിരിയാണി കിറ്റ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ വൻ ശേഖരം തന്നെയുണ്ട് ഈദ് സ്‌റ്റോറിൽ. ഇതു കൂടാതെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായി പല തരത്തിലുള്ള ഗിഫ്റ്റ് പായ്ക്കുകളും ആമസോൺ ഈദ് സ്റ്റോറിൽ ലഭ്യമാണ്.