ആമസോൺ : വില്പനക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

Posted on: July 11, 2016

Amazon-boxes-Bigമുംബൈ : ആമസോണിലെ വില്പനക്കാരുടെ എണ്ണം ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ ഒരു ലക്ഷം പിന്നിട്ടു. സെല്ലർമാരുടെ കാര്യത്തിൽ 250 ശതമാനം വളർച്ചയാണ് ആമസോൺ ഇന്ത്യ നേടിയത്. 2013 ജൂണിൽ ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിച്ച ആമസോണിന് 21 ഫുൾഫിൽമെന്റ് സെന്ററുകളുണ്ട്.

വില്പനക്കാരുടെ വിവിധ ആവശ്യങ്ങളിൽ കമ്പനി പിന്തുണയ്ക്കുകയും ഓൺലൈൻ ബിസിനസിനെ ലാഭകരമാക്കാൻ സഹായിക്കുകയും ചെയ്തതായി ആമസോൺ ഇന്ത്യ ഡയറക്ടർ (സെല്ലർ സർവീസസ്) ഗോപാൽ പിള്ള പറഞ്ഞു. ഇന്ത്യയിലെ 8,000 ൽപ്പരം വില്പനക്കാർ ആമസോണിന്റെ ആഗോളതലത്തിലുള്ള ഇടപാടുകാർക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.