വാരണാസിയിലേക്കു 10,000 കോടിയുടെ സിഎൻജി പൈപ്പ്‌ലൈൻ

Posted on: August 25, 2014

Pipeline-Bപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലേക്കു ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യ (ഗെയിൽ) 10,000 കോടി രൂപ മുതൽമുടക്കിൽ പ്രകൃതിവാതക (സിഎൻജി) പൈപ്പ്‌ലൈൻ സ്ഥാപിക്കും. ഉത്തർപ്രദേശിലെ ജഗദീഷ്പൂരിൽ നിന്നും വാരണാസി വഴി പശ്ചിമബംഗാളിലെ ഹൽദിയ വരെ, 2050 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് ഗെയിൽ ഒരുങ്ങുന്നത്.

ഗുജറാത്തിലെ ഹസീറയിൽ നിന്നും ജഗദീഷ്പൂരിലേക്ക് ഇപ്പോൾ തന്നെ ഗെയിൽ പൈപ്പ്‌ലൈനുണ്ട്. രണ്ടു വർഷത്തിനുള്ളിൽ പൈപ്പ് ലൈൻ യാഥാർത്ഥ്യമാക്കാനാണ് സർക്കാരിന്റെ നീക്കം. പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ ഈ മേഖലയിലെ ഗാർഹിക ഉപഭോക്താക്കൾക്കും വളം നിർമാണശാലകൾക്കും കുറഞ്ഞ ചെലവിലുള്ള ഇന്ധനം ലഭ്യമാകും.