ഒമാൻ എയറിന് മനില സർവീസ്

Posted on: August 23, 2014

Oman-Air-B

ഒമാൻ എയർ വൈകാതെ മസ്‌ക്കറ്റ് – മനില സർവീസിന് ആരംഭിച്ചേക്കും. മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നേരത്തെ ഫിലിപ്പൈൻസ് സിവിൽ എയ്‌റോനോട്ടിക്കൽ ബോർഡ് ഒമാൻ എയർ സർവീസിനു അനുമതി നിഷേധിച്ചിരുന്നു. 2015-ൽ മാത്രമെ എയർപോർട്ട് നവീകരണം പൂർത്തിയാകുകയുള്ളു.

അതേസമയം അതിനു മുമ്പ് ഒമാൻ എയറിനും ഗരുഡ എയർലൈൻസിനും അനുമതി നൽകാൻ മനില ഇന്റർനാഷണൽ എയർപോർട്ട് അഥോറിട്ടി അനുമതി നൽകാൻ തയാറായേക്കുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള ജെറ്റ് എയർവേസ് സർവീസിന് അനുമതി നൽകിയിട്ടില്ല.