എം എ യൂസഫലിക്ക് യുഎഇ സർക്കാരിന്റെ ആദരം

Posted on: May 2, 2016

Yusaf-Ali-labour-day-honourഅബുദാബി : തൊഴിലാളികളുടെ ക്ഷേമത്തിനു ഊന്നൽ നൽകുന്ന സംരംഭകൻ എന്ന നിലയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് യുഎഇ സർക്കാരിന്റെ ആദരം. ലോക തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ച് അബുദാബി യാസ് ഐലൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ യുഎഇ സാംസ്‌കാരിക-വിജ്ഞാന വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പ്രശസ്തിപത്രം സമ്മാനിച്ചു.

യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ ലുബ്‌ന ബിന്ത് ഖാലിദ് അൽഖാസിമി, മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി സഖർ ബിൻ ഗോബാശ്, അടിസ്ഥാന കുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽനുഐമി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷെയ്ഖ് സായിദിന്റെ യുഎഇ നമ്മളെ ഒരുമിപ്പിച്ചു എന്ന മുദ്രവാക്യത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.