മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം പോൾ തോമസിന് സമ്മാനിച്ചു

Posted on: April 25, 2016
ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യുവിൽ നിന്ന് ഇസാഫ് ഗ്രൂപ്പ് ചെയർമാൻ കെ. പോൾ തോമസ് ഏറ്റുവാങ്ങുന്നു. ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യൻ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, എം.വി. മുരളീധരൻ എന്നിവർ സമീപം സമീപം.

ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യുവിൽ നിന്ന് ഇസാഫ് ഗ്രൂപ്പ് ചെയർമാൻ കെ. പോൾ തോമസ് ഏറ്റുവാങ്ങുന്നു. ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യൻ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, എം.വി. മുരളീധരൻ എന്നിവർ സമീപം സമീപം.

കൊച്ചി : ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ 2015 പുരസ്‌കാരം ഇസാഫ് ചെയർമാൻ കെ. പോൾ തോമസിന് സമ്മാനിച്ചു. ധനം മാർക്കറ്റിംഗ് & ബ്രാൻഡ് സമിറ്റ് 2016 ൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി. ജി മാത്യുവാണ് പുരസ്‌കാരം സമ്മാനിച്ചത്. ബ്രാൻഡ് ഓഫ് ദി ഇയർ 2015 പുരസ്‌കാരം സിയാലിന് സമ്മാനിച്ചു. സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എ.എം ഷബീർ ഇന്റർബ്രാൻഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ആഷിഷ് മിശ്രയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

എൻആർകെ ബ്രാൻഡ് ഓഫ് ദി ഇയർ 2015 പുരസ്‌കാരം ആസ്റ്റർ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ഡോ. ഹരീഷ് പിള്ള എച്ച്എൽഎൽ ലൈഫ് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം അയ്യപ്പനിൽ നിന്ന് ഏറ്റുവാങ്ങി. പ്രശസ്ത മാനേജ്‌മെന്റ് പരിശീലകനും മാർക്കറ്റിംഗ് രംഗത്തെ അതികായന്മാരിലൊരാളുമായ സന്തോഷ് നായർ എമർജിംഗ് ബ്രാൻഡ് ഓഫ് ദി ഇയർ 2015 പുരസ്‌കാരം കിച്ചൻ ട്രഷേഴ്‌സിന് സമ്മാനിച്ചു. ഇന്റർഗ്രോ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ അശോക് മാണി പുരസ്‌കാരം ഏറ്റുവാങ്ങി.

കൊച്ചി ലെ മെറിഡിയനിൽ നടന്ന സമിറ്റിൽ ഇന്റർബ്രാൻഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ആഷിഷ് മിശ്ര ആമുഖ പ്രഭാഷണം നിർവഹിച്ചു. ‘മേക്ക് ഇൻ ഇന്ത്യ, ഇൻക്രെഡിബിൽ ഇന്ത്യ‘ തുടങ്ങിയ ശ്രദ്ധേയ കാംപെയ്‌നുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രവും മലയാളിയുമായ വി. സുനിൽ മുഖ്യപ്രഭാഷണം നടത്തി. ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യൻ ഏബ്രഹാം ചടങ്ങിൽ സ്വാഗതം പറഞ്ഞു.

ഡിജിറ്റൽ മാർക്കറ്റിംഗിലെയും മാർക്കറ്റിംഗ് മേഖലയിലെയും നൂതന പ്രവണതകളെ കുറിച്ച് ഹിന്ദുസ്ഥാൻ ലൈഫ് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. അയ്യപ്പൻ നയിച്ച പാനൽ ചർച്ചയിൽ യുഎഇ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡും മാനേജിംഗ് ഡയറക്ടറുമായ ജോർജ് വി. ആന്റണി, സന്തോഷ് നായർ, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ, പ്രമുഖ മാനേജ്‌മെന്റ് പ്രാസംഗികനും ഗ്രന്ഥകാരനും ബിസിനസ് മെന്ററുമായ പോൾ റോബിൻസൺ എന്നിവർ സംബന്ധിച്ചു.

ധനം പബ്ലിക്കേഷൻസിന്റെ ‘ഹോട്ട് ബ്രാൻഡ്‌സ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വി. സുനിൽ നിർവഹിച്ചു.