സ്‌കൂട്ട് സർവീസ് മെയ് 24 മുതൽ

Posted on: April 24, 2016

Scoot-Boeing-787-800-aircra

ചെന്നൈ : സിംഗപ്പൂർ ആസ്ഥാനമായുള്ള സ്‌കൂട്ട് എയർലൈൻസ് മെയ് 24 മുതൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കും. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്ന നാലാമത്തെ വിമാനക്കമ്പനിയാണ് സ്‌കൂട്ട്.

സിംഗപ്പൂർ – ചെന്നൈ, സിംഗപ്പൂർ – അമൃതസർ സർവീസുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. 335 സീറ്റുള്ള ബോയിംഗ് 787-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഒക്‌ടോബർ രണ്ട് മുതൽ സിംഗപ്പൂർ – ജയ്പ്പൂർ സർവീസ് ആരംഭിക്കും. 375 സീറ്റുള്ള ബോയിംഗ് 787-900 വിമാനമായിരിക്കും സർവീസിന് ഉപയോഗിക്കുന്നത്.