സ്‌കൂട്ട് സിംഗപ്പൂർ – തിരുവനന്തപുരം സർവീസ് ആരംഭിച്ചു

Posted on: May 10, 2019

തിരുവനന്തപുരം : സിംഗപ്പൂർ ആസ്ഥാനമായുള്ള സ്‌കൂട്ട് എയർലൈൻസ് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിന സർവീസ് ആരംഭിച്ചു. നേരത്തെ സിൽക്ക് എയർ ആണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. 180 സീറ്റുകളുള്ള എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്‌കോ തുടങ്ങിയ കേന്ദ്രങ്ങൡലേക്ക് സൗകര്യപ്രദമായ കണക്ഷൻ ഫ്‌ളൈറ്റുകളും ലഭ്യമാണ്.

ഇക്കണോമി ക്ലാസിൽ 20 കിലോഗ്രാം ചെക്ക്ഡ് ബാഗേജും 10 കിലോഗ്രാം ഹാൻഡ്കാരി ബാഗേജും അനുവദനീയമാണ്. യാത്രക്കാർക്ക് ഓൺബോർഡ് മീൽസും സ്‌കൂട്ട് ലഭ്യമാക്കിയിട്ടുണ്ട്.