വിസ്താര കൊച്ചി – ഡൽഹി സർവീസ് തുടങ്ങി

Posted on: April 16, 2016

Vistara-plane-big

കൊച്ചി : വിസ്താര എയർലൈൻസ് ഡൽഹിയിൽ നിന്ന് മുംബൈ വഴി കൊച്ചിയിലേക്ക് വിമാന സർവീസ് ആരംഭിച്ചു. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3 യിൽ നിന്നു രാവിലെ 10.20 ന് പുറപ്പെടുന്ന വിമാനം (യുകെ 995 ) മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2 എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 1.10 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.20ന് കൊച്ചിയിലെത്തും.

കൊച്ചിയിൽ നിന്നു തിരികെ ഉച്ചകഴിഞ്ഞ് 3.50 ന് പുറപ്പെടുന്ന (യുകെ 996 ) വൈകുന്നേരം 5.45 ന് മുംബൈയിലെത്തും. മുംബൈയിൽനിന്ന് ഉച്ചകഴിഞ്ഞ് 6.50 നു പുറപ്പെടുന്ന വിമാനം രാത്രി 8.40 ന് ഡൽഹിയിലെത്തും. എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.