മുംബൈ- കൊച്ചി രണ്ടാമത്തെ സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: May 3, 2019

കൊച്ചി : സ്‌പൈസ്‌ജെറ്റ് മെയ് എട്ടുമുതൽ മുംബൈ – കൊച്ചി സെക്ടറിൽ രണ്ടാമത്തെ സർവീസ് ആരംഭിക്കുന്നു. ചെവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ബോയിംഗ് 737 – 800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

മുംബൈയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെടുന്ന വിമാനം (എസ് ജി 6282) വൈകുന്നേരം 5.05 ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയിൽ നിന്നും വൈകുന്നേരം 5.35 ന് പുറപ്പെടുന്ന വിമാനം ( എസ് ജി 6283) രാത്രി 7.40 ന് മുംബൈയിൽ എത്തും.

മുംബൈയിൽ നിന്ന് പുതിയ 19 ഫ്‌ളൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഈ മാസം ആരംഭിക്കുന്നത്.