വിരാട് കോഹ്‌ലി പ്രീമിയർ ഫുട്‌സാൽ ലീഗ് ബ്രാൻഡ് അംബാസഡർ

Posted on: April 11, 2016

Virat-Kohli-Premier-Futsal-

കൊച്ചി : പ്രീമിയർ ഫുട്‌സാൽ ലീഗിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ നിയമിച്ചു. ഇന്ത്യയിൽ ജൂലൈ 15 മുതൽ 24 വരെയാണ് പ്രീമിയർ ഫുട്‌സാൽ ലീഗ് നടക്കുന്നത്. എട്ടു ടീമുകളിലായി 21 രാജ്യങ്ങളിൽനിന്നുള്ള 50 രാജ്യാന്തര താരങ്ങളാണ് പ്രീമിയർ ഫുട്‌സാലിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ആദ്യത്തെ ബഹുരാഷ്ട്ര പ്രീമിയർ ഫുട്‌സാൽ ലീഗാണ് ഇത്.

സേവ്യർ ബ്രിട്ടോ (ചെയർമാൻ), ദിനേശ് രാജ് (മാനേജിംഗ് ഡയറക്ടർ), അഭിനന്ദൻ ബാല സുബ്രഹ്മണ്യം (സിഇഒ), നിത്യശ്രീ സുബ്ബൻ (ഫിനാൻസ് ഡയറക്ടർ), ബാലു നയ്യാർ (എക്‌സിക്യൂട്ടീവ് ഡയറക്ടർ) എന്നിവരാണ് പ്രീമിയർ ഫുട്‌സാൽ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടോപ് മാനേജ്‌മെന്റ്.