ചിസെൽ 100 ഫിറ്റ്‌നെസ് സെന്ററുകൾ തുറക്കും

Posted on: April 5, 2016

Chisel--Fitness--Big

ബംഗലുരു : വിരാട് കോഹ്‌ലിയുടെ പിന്തുണയുള്ള ഫിറ്റ്‌നെസ് സ്റ്റാർട്ടപ്പായ ചിസെൽ 2018 ഓടെ ഇന്ത്യയിലുടനീളം 100 ഫിറ്റ്‌നെസ് സെന്ററുകൾ തുറക്കും. നാല് തരം ഫ്രാഞ്ചൈസികളാണ് അവതരിപ്പിക്കുന്നതെന്ന് ചിസെൽ സഹസ്ഥാപകൻ സത്യ സിൻഹ പറഞ്ഞു.

ടയർ -2 ടൗണുകൾക്കാണ് ഊന്നൽ നൽകുന്നത്. ഒരു കോടി രൂപ മുതൽ 3.5 കോടി രൂപ വരെയാണ് മുതൽമുടക്ക്. 25-30 മാസങ്ങൾക്കുള്ളിൽ ഫ്രാഞ്ചൈസികൾ ബ്രേക്ക് ഈവനിൽ എത്തുമെന്നും സത്യ സിൻഹ വ്യക്തമാക്കി.