അപകടത്തിന് ഇരയായവർക്ക് സഹായവുമായി എം എ യൂസഫലി

Posted on: April 10, 2016

Yusuf-Ali-M-A-may-2015-Big

അബുദാബി : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകും.

പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായമായി നൽകുമെന്ന് അദേഹം പ്രഖ്യാപിച്ചു. സഹായധനം കൊല്ലം ജില്ലാ കളക്ടറെ ഏൽപിക്കുമെന്നും അദേഹം പറഞ്ഞു.