ലുലുവിന്റെ 124 മത് ഹൈപ്പർ മാർക്കറ്റ് ബഹ്‌റൈനിൽ തുറന്നു

Posted on: April 2, 2016
ലുലു ഗ്രൂപ്പിന്റെ ആറാമത് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ബഹ്‌റൈൻ  ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലിഫ നിർവഹിക്കുന്നു. വാണിജ്യവ്യവസായ വകുപ്പ് മന്ത്രി സായിദ് അൽ സയാനി, തൊഴിൽ വകുപ്പുമന്ത്രി ജമീൽ ഹുമൈദൻ, ബ്രിട്ടീഷ് അംബാസഡർ സൈമൺ സി.എം.ജി., അമേരിക്കൻ അംബാസഡർ വില്യം റോയ്ബക്ക്, ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി തുടങ്ങിയവർ സമീപം.

മനാമ : ലുലുവിന്റെ 124-മത് ഹൈപ്പർ മാർക്കറ്റ് ബഹ്‌റൈൻ ന്യൂ സിഞ്ചിലെ ഗലേറിയ മാളിൽ പ്രവർത്തനമാരംഭിച്ചു. ബഹ്‌റൈനിലെ ലുലുവിന്റെ ആറാമത് ഹൈപ്പർ മാർക്കറ്റാണിത്. പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ നിർവഹിച്ചു.

ചടങ്ങിൽ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സായിദ് അൽ സയാനി, തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ഹുമൈദൻ, ബ്രിട്ടീഷ് അംബാസഡർ സൈമൺ മാർട്ടിൻ, അമേരിക്കൻ അംബാസഡർ വില്യം റോയ്ബക്ക്, ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സിഇഒ സൈഫി രൂപ് വാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി. ബഹ്‌റൈൻ റീജണൽ ഡയറക്ടർ ജുസർ രൂപ് വാല, പ്രമുഖ വ്യവസായി മുഹമ്മദ് ദാദാഭായ് തുടങ്ങിയവർ പങ്കെടുത്തു.

സൽമാനിയ, സിഞ്ച്, തുബ്ലി, ഇസ്ല ടൌൺ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന വിധത്തിൽ അൽ അഹലി സ്‌പോർട്‌സ് ക്ലബിനും അമേരിക്കൻ എംബസിക്കുമടുത്തായാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. 2017 അവസാനത്തോടെ ബഹ്‌റൈിനിലെ സാദ്, ബുസൈദി എന്നിവിടങ്ങളിലും പുതിയ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ബഹ്‌റൈനിലെ വ്യവസായ സൗഹാർദ അന്തരീക്ഷമാണ് കൂടുതൽ നിക്ഷേപമിറക്കുനുള്ള പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. 1200-ഓളം ബഹ്‌റൈൻ സ്വദേശികൾ ലുലുവിന്റെ വിവിധ ശാഖകളിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽപ്പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.