ഐസിഐസിഐ ആപ്പത്തോൺ : ആറിലൊന്ന് വനിതകൾ

Posted on: March 8, 2016

ICICI-Bank-Appathon-Big-a

കൊച്ചി : ഐസിഐസിഐ ബാങ്ക് നടത്തുന്ന ഐസിഐസിഐ ആപ്പത്തോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ആദ്യ രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ടായിരത്തിലേറെ പേർ രജിസ്റ്റർ ചെയ്തതായി ബാങ്ക് അറിയിച്ചു.

ഇതിൽ നല്ലൊരു പങ്കും രാജ്യാന്തരതലത്തിലുള്ള ഡെവലപ്പർമാരും സ്റ്റാർട്ടപ്പുകളുമാണെന്നു ഐസിഐസിഐ ബാങ്ക് പറഞ്ഞു. ലഭിച്ച 40 ശതമാനത്തോളം എൻട്രികൾ ഇന്ത്യയിലെ മെട്രോ ഇതര നഗരങ്ങളിൽനിന്നാണ്്. മൊത്തം എൻട്രികളിൽ ആറിലൊന്നോളം സ്ത്രീകളിൽ നിന്നാണ്.

വരുംതലമുറ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നതിനാണ് ഐസിഐസിഐ ബാങ്ക് മത്സരം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ബാങ്ക് മാർച്ച് നാലിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 27-ന് മുമ്പ് കുറഞ്ഞത് ഒരു വെർച്വൽ ബാങ്കിംഗ്, ധനകാര്യസേവനം ആപ്പിന്റെ വർക്കിംഗ് പ്രോട്ടോടൈപ് ലഭ്യമാക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകൾക്ക് ഐസിഐസിഐ ബാങ്കിന്റെ മുംബൈയിലെ ആസ്ഥാനത്ത് ജൂറിമാരുടെ മുമ്പിൽ മൊബൈൽ ആപ് അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും. ബാങ്കിംഗ്, പേമെന്റ്‌സ്, വെഞ്ചർ കാപ്പിറ്റൽ എന്നീ മേഖലയിലെ വിദഗ്ധരാണ് ജൂറിയിലുള്ളത്.