വളർച്ചയെ ലക്ഷ്യംവയ്ക്കുന്ന ബജറ്റെന്ന് സതീഷ് മേനോൻ

Posted on: March 1, 2016

Satish-Menon-Geojit-Big

കൊച്ചി : ജിഡിപി വളർച്ചയെ ലക്ഷ്യംവയ്ക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് ജിയോജിത് ബിഎൻപി പാരിബാസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്നു.

ധനക്കമ്മി ഈ വർഷം 3.9 ഉം അടുത്ത വർഷം 3.5 ഉം ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം വിദേശനിക്ഷേപ സ്ഥാപനങ്ങൾക്ക് ആകർഷകമാണ്. കോർപറേറ്റ് നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നതുപോലെ ലഭിച്ചില്ലെന്നുള്ളതു മാത്രമാണ് ന്യൂനതയെന്നും അദേഹം ചൂണ്ടിക്കാട്ടി.