മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന ബജറ്റ് : രഞ്ജിത് മുധോൽക്കർ

Posted on: March 2, 2016

Ranjeet-Mudholkar-FPSB-Indi

മുംബൈ : കാതലായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന ബജറ്റാണ് ധനമന്ത്രി അരുൺ ജയറ്റ്‌ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് ഫിനാൻഷ്യൽ പ്ലാനിംഗ് സ്റ്റാൻഡാർഡ്‌സ് ബോർഡ് ഇന്ത്യ (എഫ്പിഎസ്ബിഐ) വൈസ് ചെയർമാൻ രഞ്ജിത് എസ്. മുധോൽക്കർ പറഞ്ഞു. മുതിർന്ന പൗരൻമാർക്കുള്ള ആരോഗ്യ സംരക്ഷണ പദ്ധതി, ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാനുള്ള ഏജൻസി തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികൾ ദീർഘകാല നേട്ടത്തിന് വഴിതെളിക്കും.

ഒൻപത് കാതൽ മേഖലകൾക്കുള്ള ഊന്നൽ പ്രശംസനീയമാണ്. കാർഷിക മേഖലയ്ക്കുള്ള വകയിരുത്തലുകളും അടിസ്ഥാനസൗകര്യ വികസനവും ഗ്രാമീണ ഇന്ത്യയുടെ മുഖഛായ മാറ്റുമെന്ന് അദേഹം ചൂണ്ടിക്കാട്ടി.