നിബ് മീഡിയ & പിആർ അവാർഡുകൾ വിതരണം ചെയ്തു

Posted on: February 23, 2016

NIB-Media-&-PR-Awards-Big

കൊച്ചി : എറണാകുളം പ്രസ് ക്ലബ്ബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് നിബ് അവാർഡുകൾ വിതരണം ചെയ്തു. ഹോട്ടൽ റാഡിസൺ ബ്‌ളൂവിൽ നടന്ന ചടങ്ങിൽ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അവാർഡുകൾ സമ്മാനിച്ചു.

പിഎസി ചെയർമാൻ പ്രഫ. കെ. വി. തോമസ് എംപി, പി. രാജീവ് എക്‌സ് എംപി, ഹൈബി ഈഡൻ എംഎൽഎ, പിഎച്ച് കുര്യൻ ഐഎഎസ്, പിആർസിഐ ചീഫ് മെന്റർ എം. ബി. ജയറാം, പ്രസ് ക്ലബ് പ്രസിഡണ്ട് കെ. രവികുമാർ, സെക്രട്ടറി എസ് ഉണ്ണികൃഷ്ണൻ, പിആർസിഐ കേരള ചാപ്റ്റർ ചെയർമാൻ യു. എസ്. കുട്ടി, സെക്രട്ടറി ടി. വിനയ്കുമാർ എന്നിവർ ആശംസകളർപ്പിച്ചു.

ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ അവാർഡ് ഡോ. സിദ്ദീഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ്), ഗ്ലോബൽ ഇന്നോവേഷൻ & എക്‌സലൻസ് അവാർഡ് ഡോ. മുഹമ്മദ് മജീദ് (സമി ലാബ്‌സ്), എക്‌സലൻസ് ഇൻ പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ അവാർഡ് പി.എച്ച്. കുര്യൻ ഐഎഎസ് (പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഡസ്ട്രീസ് & ഐടി, ), മികച്ച സാമൂഹ്യപ്രവർത്തനത്തിനുളള അവാർഡ് ബോബി ചെമ്മണൂർ (ചെമ്മണൂർ ഇന്റർനാഷണൽ), പിആർ മാനേജർ ഓഫ് ദ ഇയർ പുരസ്‌ക്കാരം കെ.ആർ. പ്രമോദ് (മാതൃഭൂമി) എന്നിവർക്ക് സമ്മാനിച്ചു.

മീഡിയ-പിആർ കോൺക്ലേവ് കൊച്ചി മേയർ സൗമിനി ജെയിൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. എഷ്യാനെറ്റ് അസോസിയേറ്റ് എഡിറ്റർ എസ്. ബിജു, ടൈംസ് ഓഫ് ഇന്ത്യ കേരള എഡിറ്റർ മനോജ് കെ. ദാസ്, എൻടിപിസി മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കമ്യൂണിക്കേഷൻ ആർ. കെ. നായർ, പിആർസിഐ ദേശീയ പ്രസിഡണ്ട് ബി.എൻ. കുമാർ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.