പിആർസിഐ കേരള ചാപ്റ്ററിന് പുരസ്‌കാരം

Posted on: March 7, 2017

കൊച്ചി : പിആർസിഐയുടെ ഇന്ത്യയൊട്ടാകെയുള്ള 26 ചാപ്റ്ററുകളിൽ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള അവാർഡ് കേരള ചാപ്റ്ററിന് ലഭിച്ചു. ബംഗലുരുവിൽ നടന്ന ഗ്ലോബൽ കമ്യൂണിക്കേഷൻ കോൺക്ലേവിൽ പിആർസിഐ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ആർ.ടി. കുമാറിൽ നിന്നും കേരള ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാർ, ട്രഷറർ പി.കെ. നടേഷ് എന്നിവർ പുരസ്‌കാരം സ്വീകരിച്ചു.

പിആർസിഐ സ്ഥാപകനും ചീഫ് മെന്ററുമായ എം.ബി. ജയറാം, സെക്രട്ടറി ജനറൽ കെ. രവീന്ദ്രൻ, സതേൺ റീജണൽ ചെയർമാൻ പ്രഫ. കെ. ആർ. വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.