മുഹമ്മദ് അൽ ഗർഗാവിക്ക് ഉജ്ജ്വല സ്വീകരണം

Posted on: February 20, 2016

UAE-Delegation-Reception-Biകൊച്ചി : സ്മാർട്ട് സിറ്റി ഉദ്ഘാടനം ചെയ്യാൻ എത്തിയ യുഎഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അൽ ഗർഗാവിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.

മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിൽ എത്തിയ യുഎഇ പ്രതിനിധി സംഘത്തയെും ദുബായ് ഹോൾഡിംഗ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഹമ്മദ് ബിൻ ബ്യാത്തിനെയും ലുലു ഗ്രൂപ്പ് ചെയർമാനും സ്മാർട്ട് സിറ്റി ബോർഡിലെ പ്രത്യേക ക്ഷണിതാവുമായ പദ്മശ്രീ എം എ യൂസഫലി, ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബാണ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു.