ഹൈദരാബാദിൽ ആപ്പിൾ ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റർ

Posted on: February 17, 2016

Apple-Think-Different-Big

ഹൈദരാബാദ് : ആപ്പിൾ ഹൈദരാബാദിൽ ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കും. ഡെവലപ്‌മെന്റ് സെന്റർ വികസിപ്പിക്കാൻ ഘട്ടംഘട്ടമായി 25 മില്യൺ ഡോളർ മുതൽമുടക്കും. യുഎസിന് പുറത്തുള്ള ആപ്പിളിന്റെ ആദ്യ ഡെവലപ്‌മെന്റ് സെന്ററായിരിക്കും ഹൈദരാബാദിലേത്.

ഇന്ത്യയിലെ ഡെവലപ്‌മെന്റ് സെന്റർ 4,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. നേരത്തെ മൈക്രോസോഫ്റ്റും ഗൂഗിളും ഹൈദരാബാദിൽ ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.