ഇന്ത്യയിൽ ആപ്പിളിന്റെ വില്പന 1 ബില്യൺ ഡോളർ പിന്നിട്ടു

Posted on: November 19, 2015

Apple-Store-in-India-Big

മുംബൈ : ആപ്പിൾ ഇൻകോർപറേറ്റഡിന്റെ ഇന്ത്യയിലെ വില്പന 2014-15 ൽ ഒരു ബില്യൺ ഡോളർ പിന്നിട്ടു. ഐഫോൺ, ഐപാഡ് വില്പ 44 ശതമാനം വർധിച്ചു. ഈ വിഭാഗത്തിലെ വിറ്റുവരവ് മുൻവർഷത്തെ 680.65 മില്യൺ ഡോളറിൽ നിന്ന് 979.8 മില്യൺ ഡോളറായി. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ആപ്പിൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യൻ വിപണിയിലെ അറ്റാദായം 18.1 മില്യൺ ഡോളറിൽ നിന്ന് 36.725 മില്യൺ ഡോളറായി. കഴിഞ്ഞ രണ്ടുവർഷമായി ഐഫോണിന്റെ ഡിമാൻഡ് ഓരോ ക്വാർട്ടറിലും 35 ശതമാനം നിരക്കിൽ വളർച്ച നേടുന്നുണ്ട്. റീട്ടെയ്ൽ നെറ്റ് വർക്ക് വ്യാപിപ്പിക്കുന്നതും ഇൻസ്റ്റാൾമെന്റ് – ബൈബാക്ക് സ്‌കീമുകളുമാണ് വില്പന വർധിപ്പിക്കുന്നത്.