ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ സ്വീകരണം

Posted on: February 12, 2016

Sheikh-Mohammed-Bin-Zayed-A

ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകി.

രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം. എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.