കണ്ണൂർ വിമാനത്താവളം ഓഹരി ഘടനയിൽ ഭേദഗതി വരുത്തി

Posted on: February 1, 2016

Kannur-Airport-Logo-Big

തിരുവനന്തപുരം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ ഓഹരി ഘടനയിൽ ഭേദഗതി വരുത്തിയതായി ഫിഷറീസ് – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കേരള സർക്കാർ (35% ഓഹരികൾ), പൊതുമേഖലാ സ്ഥാപനങ്ങൾ (25% ഓഹരികൾ), എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (10% ഓഹരികൾ), പൊതുജനങ്ങൾ / സ്വകാര്യമേഖല (30% ഓഹരികൾ) എന്നിങ്ങനെയാണ് പുതുക്കിയ ഓഹരിഘടന.

കേരള സർക്കാർ (35% ഓഹരികൾ), പൊതുമേഖലാ സ്ഥാപനങ്ങൾ (23% ഓഹരികൾ), എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (26% ഓഹരികൾ), പൊതുജനങ്ങൾ / സ്വകാര്യമേഖല (16% ഓഹരികൾ) എന്നിങ്ങനെയായിരുന്നു പഴയ ഓഹരി ഘടനയെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.