മാരുതി സുസുക്കിയുടെ വില്പനയിൽ 2.6 % ഇടിവ്

Posted on: February 1, 2016

Maruti-Suzuki-Showroom-Big

ന്യൂഡൽഹിയിൽ ജനുവരി മാസത്തിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 2.6 ശതമാനം ഇടിവ്. വില്പന 2015 ജനുവരിയിലെ 1,16,606 യൂണിറ്റുകളിൽ നിന്ന് 1.13.606 യൂണിറ്റുകളായി.

ആഭ്യന്തര വില്പന 0.80 ശതമാനം വർധിച്ച് 1,06,383 യൂണിറ്റുകളായി. മുൻ വർഷം ജനുവരിയിൽ 1,05,559 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. കയറ്റുമതി 2015 ജനുവരിയിലെ 11,047 യൂണിറ്റുകളിൽ നിന്ന് 2016 ജനുവരിയിൽ 7,223 യൂണിറ്റുകളായി കുറഞ്ഞു. 34.6 ശതമാനം ഇടിവ് സംഭവിച്ചു.