എ. സി. ജോസിന്റെ നിര്യാണത്തിൽ എം എ യൂസഫലി അനുശോചിച്ചു

Posted on: January 27, 2016

Yusaf-Ali-2015-big

കൊച്ചി : അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനോടൊപ്പം രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സ്‌നേഹിച്ച നേതാവായിരുന്നു എ. സി. ജോസെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. എ സി ജോസിന്റെ വസതിയിലെത്തിയ എം എ യൂസഫലി ഭാര്യ ലീലാമ്മയേയും മക്കളേയും ആശ്വസിപ്പിച്ചു.

എന്നും ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്ന അദ്ദേഹം. കറ പുരളാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. മികച്ച പാർലമെന്റേറിയൻ, മികച്ച വാഗ്മി എന്നീ നിലകളിൽ ജോസ് എന്നും ജനമനസ്സുകളിൽ ഉണ്ടാകുമെന്നും എം.എ. യൂസഫലി പറഞ്ഞു.