സ്‌പൈസ്‌ജെറ്റ് ഇന്ത്യവിൽ ഫ്‌ളൈ ഓഫർ

Posted on: January 25, 2016

SpicetJet-Republic-Day-Sale

ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്‌പൈസ്‌ജെറ്റ് ഇന്ത്യ വിൽ ഫ്‌ളൈ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 826 രൂപ മുതലും വിദേശ സർവീസുകളിൽ 3026 രൂപ മുതലുമാണ് ബേസ് ഫെയറുകൾ ആരംഭിക്കുന്നത്. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്.

ഇന്നു മുതൽ 27 ാം തീയതി ബുധനാഴ്ച വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 12 വരെയാണ് യാത്രാകാലാവധി.