May 2024
ലുലു ഗ്രൂപ്പിന്റെ 120 മത് ഹൈപ്പർമാർക്കറ്റ് ബഹ്റിനിൽ തുറന്നു
Posted on: January 7, 2016
മനാമ : ലുലു ഗ്രൂപ്പിന്റെ 120 മത് ഹൈപ്പർമാർക്കറ്റ് ബഹ്റിനിലെ ജുഫൈയർ മാളിൽ തുറന്നു. ബഹ്റിൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ലുലു ഹൈപ്പറിന്റെ ഉദ്ഘാടനം നിർവഹിച്ചു. വ്യവസായ മന്ത്രി സായിദ് അൽ സായാനി, തൊഴിൽ മന്ത്രി ജാമീൽ ഹുമെയ്ദാൻ, ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ ദായിജ് അൽ ഖലീഫ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ബഹ്റിനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, യുഎസ് അംബാസഡർ വില്യം റോബക്, ബ്രിട്ടീഷ് അംബാസഡർ സൈമൺ മാർട്ടിൻ സിഎംജി തുടങ്ങി നിരവധി നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബഹ്റിനിലെ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഹൈപ്പർമാർക്കറ്റാണ് ജുഫൈയർ മാളിൽ ആരംഭിച്ചിട്ടുള്ളത്. നേരത്തെ പ്രഖ്യാപിച്ച 100 മില്യൺ ബഹ്റിൻ ദിനാറിന്റെ നിക്ഷേപപദ്ധതികൾ പൂർണമായും നടപ്പാക്കുമെന്ന് പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ആറാമത്തെ ഹൈപ്പർമാർക്കറ്റ് ഗലേറിയ മാളിൽ തുറക്കും. ഇപ്പോൾ 1,100 ബഹ്റിൻ പൗരൻമാർ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ പ്രോജക്ടുകളിൽ 500 പേർക്കു കൂടി അവസരം ലഭിക്കുമെന്നും എം എ യൂസഫലി പറഞ്ഞു.
TAGS: Juffair Mall | Kingdom Of Bahrain | LuLu Group International | Lulu Hypermarket | M A Yusaf Ali | Yusaffali M A |