27
Saturday
April 2024
April 2024
എയർ പെഗാസസ് ന്യുഇയർ ഓഫർ
Posted on: December 26, 2015
ബംഗലുരു : എയർ പെഗാസസ് ബംഗലുരുവിലേക്ക് 1,999 രൂപയുടെ ക്രിസ്മസ്-ന്യു ഇയർ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. എയർ പെഗാസസ് സർവീസ് നടത്തുന്ന ആറ് ഡെസ്റ്റിനേഷനുകളിൽ നിന്ന് ബംഗലുരുവിലേക്കുള്ള നോൺ റീഫണ്ടബിൾ നിരക്കാണിത്. ഗ്രൂപ്പ് ബുക്കിംഗ് അനുവദിക്കുന്നതല്ല. ഓഫർ പ്രകാരം ഡിസംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. 2016 ജനുവരി മുതൽ ഏപ്രിൽ വരെയാണ് യാത്രാകാലാവധി.
ബംഗലുരുവിൽ നിന്ന് ഹൂബ്ലി, മംഗലുരു, തിരുവനന്തപുരം, കഡപ്പ, ചെന്നൈ, മധുരൈ എന്നിവിടങ്ങളിലേക്ക് എയർ പെഗാസസ് സർവീസ് നടത്തുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു. വൈകാതെ നാല് ഡെസ്റ്റിനേഷനുകളിലേക്കു കൂടി സർവീസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
News in this Section
Trending News