ഡൽഹി എയർപോർട്ടിൽ നാലാമത്തെ ടെർമിനൽ വരുന്നു

Posted on: December 20, 2015

IGI-Airport-Newdelhi-Big

ന്യൂഡൽഹി : ഡൽഹിയിലെ ഇന്ദിരഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് നാലാമത്തെ ടെർമിനലും റൺവേയും നിർമ്മിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള മൂന്ന് റൺവേകളും ഒരേ സമയം ഉപയോഗിക്കുന്നുണ്ട്.

വികസനം പൂർത്തിയാകുന്നതോടെ പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. നിലവിൽ 13 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. ഫ്‌ളൈറ്റ് മൂവ്‌മെന്റ് മണിക്കൂറിൽ 75 ൽ നിന്ന് 85 ആയി വർധിക്കും.